Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four New Metropolitans

ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാർ

മു​​ള​​ന്തു​​രു​​ത്തി: ഓർത്തഡോക്സ് സ​​ഭ​​യ്ക്ക് നാ​​ല് പു​​തി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​ർ കൂ​​ടി. ഫാ. ​​എ.​​എ. എ​​ൽ​​ദോ​​സ്, ഫാ. ​​സാം​​ജി ടി.​​ജോ​​ർ​​ജ്, ഫാ. ​​ഷി​​ബു വേ​​ണാ​​ട് മ​​ത്താ​​യി, ഫാ. ​​തോ​​മ​​സ് പോ​​ൾ റ​​മ്പാ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് മു​​ള​​ന്തു​​രു​​ത്തി വെ​​ട്ടി​​ക്ക​​ൽ ദ​​യ​​റാ​​യി​​ൽ സ​​മ്മേ​​ളി​​ച്ച മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​ൻ വോ​​ട്ടിം​​ഗി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

പേ​​രു​​ക​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കൂ​​ടി​​യാ​​യ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ പ്ര​​ഖ്യാ​​പി​​ച്ചു. സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത ആ​​റ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കാ​​യി ഓ​​ൺ​​ലൈ​​ൻ വോ​​ട്ടിം​​ഗ് സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. മ​​റ്റു​​ള്ള​​വ​​ർ ബാ​​ല​​റ്റി​​ലൂ​​ടെ സ​​മ്മ​​തി​​ദാ​​നം വി​​നി​​യോ​​ഗി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് ഫോ​​റി​​ൻ ട്രേ​​ഡ് മു​​ൻ മേ​​ധാ​​വി കെ.​​ടി. ചാ​​ക്കോ ആ​​യി​​രു​​ന്നു മു​​ഖ്യ വ​​ര​​ണാ​​ധി​​കാ​​രി. നി​​യു​​ക്ത മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണം എ​​പ്പി​​സ്ക്കോ​​പ്പ​​ൽ സു​​ന്ന​​ഹ​​ദോ​​സ് ചേ​​ർ​​ന്ന് തീ​​രു​​മാ​​നി​​ക്കും.

Latest News

Corehub Up